പാ​രി​സ്: വാ​ത​ക​ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് പാ​രി​സ് ന​ഗ​ര​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 16 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഏ​ഴ് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

ന​ഗ​ര​ത്തി​ലെ ലാ​റ്റി​ൻ ക്വാ​ർ​ട്ട​റി​ൽ വൈ​കി​ട്ട് അ​ഞ്ചി​നാ​ണ്(​പ്രാ​ദേ​ശി​ക സ​മ​യം) അ​പ​ക​ട​മു​ണ്ടാ​യ​ത്. നോ​ത്രെ ദാം ​ക​ത്തീ​ഡ്ര​ലി​ൽ നി​ന്ന് സോ​ർ​ബോ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലെ റൂ ​സാ​ൻ ജാ​ക് തെ​രു​വി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് തീ ​പി​ടി​ക്കു​ക​യും ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മു​ഖ​പ്പ് ത​ക​ർ​ന്നു​വീ​ഴു​ക​യും ചെ​യ്തു.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും പ്ര​ദേ​ശ​ത്തെ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.