ക്രൊയേഷ്യയിൽ പരിശീലനത്തിനിടെ ഹംഗേറിയൻ ഹെലികോപ്റ്റർ തകർന്ന് രണ്ട് മരണം
Wednesday, June 21, 2023 7:08 PM IST
സാഗ്രെബ്: ഹംഗേറിയൻ സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ട് പേർ മരിച്ചു. അയൽരാജ്യമായ ക്രൊയേഷ്യയിൽ പരിശീലന ദൗത്യത്തിനിടെയായിരുന്നു അപകടം. ഹംഗേറിയൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഹംഗേറിയൻ എയർഫോഴ്സിന്റെ രണ്ട് എയർബസ് എച്ച്145 ഹെലികോപ്റ്ററുകളാണ് പരിശീലനത്തിൽ പങ്കെടുത്തത്. ഇതിനിടെയാണ് ഒരു ഹെലികോപ്റ്റർ തകർന്നു വീണതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.