കു​ര​ങ്ങു​ക​ളെ കൊ​ന്ന് ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന ഓ​ൺ​ലൈ​ൻ സം​ഘം പി​ടി​യി​ൽ
കു​ര​ങ്ങു​ക​ളെ കൊ​ന്ന് ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന ഓ​ൺ​ലൈ​ൻ സം​ഘം പി​ടി​യി​ൽ
Tuesday, June 20, 2023 7:56 PM IST
ജ​ക്കാ​ർ​ത്ത: കു​ര​ങ്ങു​ക​ളെ ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന് ഇ​ര​യാ​ക്കി അ​വ​യു​ടെ വീ​ഡി​യോ​ക​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ങ്കു​വ​ച്ച് പ​ണം സ​മ്പാ​ദി​ക്കു​ന്ന ഓ​ൺ​ലൈ​ൻ സം​ഘ​ത്തെ പി​ടി​കൂ​ടി. ഇ​ന്തൊ​നേ​ഷ്യ, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് അ​ത​ത് രാ​ജ്യ​ങ്ങ​ളി​ൽ വ​ച്ച് പി​ടി​യി​ലാ​യ​ത്.

ലോം​ഗ് ടെ​യി​ൽ​ഡ് മ​ക്കാ​വു ഇ​ന​ത്തി​ൽ​പ്പെ​ട്ട കു​ര​ങ്ങു​ക​ളെ ദ്രോ​ഹി​ക്കു​ന്ന വീ​ഡി​യോ​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത് ഇ​ന്തൊ​നേ​ഷ്യ​യി​ൽ നി​ന്നു​ള്ള സം​ഘ​മാ​ണ്.

യു​ട്യൂ​ബി​ലൂ​ടെ പ്ര​ക്ഷേ​പ​ണം ചെ​യ്തു​തു​ട​ങ്ങി​യ ഈ ​വീ​ഡി​യോ​ക​ൾ പി​ന്നീ​ട് ടെ​ല​ഗ്രാം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​പ്പു​ക​ളി​ലൂ​ടെ പ​ങ്കു​വ​ച്ച് ഇ​വ​ർ പ​ണം സ​മ്പാ​ദി​ക്കാ​ൻ തു​ട​ങ്ങി.

യു​എ​സ്, യു​കെ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ത്ത​രം വീ​ഡി​യോ​ക​ൾ​ക്കാ​യി ഇ​വ​രെ സ​മീ​പി​ക്കാ​ൻ തു​ട​ങ്ങി.


കു​ര​ങ്ങു​ക​ളു​ടെ കൈ​കാ​ലു​ക​ൾ മു​റി​ച്ചു​മാ​റ്റു​ക, ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വേ​ദ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ക്രൂ​ര​വി​നോ​ദ​ങ്ങ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ച് ഇ​വ​ർ വീ​ഡി​യോ​ക​ളാ​യി ചി​ത്രീ​ക​രി​ച്ചി​രു​ന്നു.

ഏ​ത് ആ​യു​ധം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഏ​ത് രീ​തി​യി​ലു​ള്ള ക്രൂ​ര​ത ന​ട​ത്ത​ണ​മെ​ന്നും ഓ​ൺ​ലൈ​ൻ പോ​ളു​ക​ളി​ലൂ​ടെ​യാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ മു​ത്ത​ശി​മാ​ർ മു​ത​ൽ യു​വാ​ക്ക​ൾ വ​രെ​യു​ണ്ട്. ഗ്രൂ​പ്പി​ന് തു​ട​ക്ക​മി​ട്ട ഇ​ന്തൊ​നേ​ഷ്യ​ക്കാ​ര​നും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<