അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കർമം ജനുവരിയിൽ
Tuesday, June 20, 2023 9:50 PM IST
അയോധ്യ: നിർമാണം പുരോഗമിക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കർമം മകര സംക്രാന്ത്രി ദിനമായ 2024 ജനുവരി 14-ന് നടത്തുമെന്ന് അധികൃതർ.
ജനുവരി 14 മുതൽ 10 ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും ചടങ്ങുകളെന്നും പ്രതിഷ്ഠാ കർമത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നും ക്ഷേത്ര നിർമാണ സമിതി തലവൻ നൃപേന്ദ്ര മിശ്ര അറിയിച്ചു.
നാല് നിലകളുള്ള ക്ഷേത്രത്തിന്റെ താഴത്തെ നില ഒക്ടോബറിനുള്ളിൽ വിശ്വാസികൾക്കായി തുറന്നുനൽകുമെന്ന് നിർമാണ സമിതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.