ഇൻഡിഗോ 500 എയർബസ് വിമാനങ്ങൾ വാങ്ങുന്നു
Monday, June 19, 2023 8:03 PM IST
ന്യൂഡൽഹി: ഇൻഡിഗോ 500 എയർബസ് വിമാനങ്ങൾ വാങ്ങുന്നു. വ്യോമയാന ചരിത്രത്തിലെതന്നെ വലിയ കരാറാണിത്.
500 എ320 ഫാമിലി എയർക്രാഫ്റ്റുകൾക്കുള്ള ഓർഡർ വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ പർച്ചേസാണെന്ന് എയർബസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇൻഡിഗോയുടെ പുതിയ കരാർ പ്രകാരം എയർബസ് വിമാനങ്ങളുടെ ആകെ എണ്ണം 1,330 ആയി ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ എ320 ഫാമിലി ഉപഭോക്താവായി ഇതോടെ ഇൻഡിഗോ.