ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ര​വി സി​ൻ​ഹ​യെ റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗ്(​റോ) മേ​ധാ​വി​യാ​യി നി​യ​മി​ച്ച് സ​ർ​ക്കാ​ർ.

നി​ല​വി​ലെ മേ​ധാ​വി സ​മ​ന്ത് കു​മാ​ർ ഗോ​യ​ൽ നാ​ല് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി ജൂ​ൺ 30-ന് ​വി​ര​മി​ച്ച​തി​ന് ശേ​ഷ​മാ​കും സി​ൻ​ഹ സ്ഥാ​ന​മേ​റ്റെ​ടു​ക്കു​ക. സി​ൻ​ഹ ര​ണ്ട് വ​ർ​ഷം പ​ദ​വി​യി​ൽ തു​ട​രു​മെ​ന്ന് നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ കാ​ബി​ന​റ്റ് സ​മി​തി വ്യ​ക്ത​മാ​ക്കി.

1988 ബാ​ച്ച് ഛത്തി​സ്ഗ​ഡ് കേ​ഡ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സി​ൻ​ഹ നി​ല​വി​ൽ കേ​ന്ദ്ര കാ​ബി​ന​റ്റി​ലെ സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യാ​യി ഡെ​പ്യു​ട്ടേ​ഷ​ൻ സേ​വ​ന​ത്തി​ലാ​ണ്. ര​ണ്ട് പ​തി​റ്റാ​ണ്ട് റോ​യി​ൽ സേ​വ​നം ചെ​യ്ത ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി പ​ദ​വി​യി​ലേ​ക്ക് മാ​റി​യ​ത്.