ഇന്റർകോണ്ടിനെന്റൽ ഫുട്ബോൾ കിരീടം ഇന്ത്യയ്ക്ക്
Monday, June 19, 2023 1:48 AM IST
ഭുവനേശ്വർ: ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ 2-0ന് ലെബനനെ കീഴടക്കിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
ഫൈനലിന്റെ ആദ്യപകുതിയിൽ ഗോൾ പിറന്നില്ല. എന്നാൽ, 46-ാം മിനിറ്റിൽ സൂപ്പർ താരം സുനിൽ ഛേത്രിയിലൂടെ ഇന്ത്യ ലീഡ് നേടി. ലാലിൻസ്വാല ഛാങ്തെയുടെ അസിസ്റ്റിലായിരുന്നു ഗോൾ. രാജ്യാന്തര ഫുട്ബോളിൽ സുനിൽ ഛേത്രിയുടെ 87-ാം ഗോളായിരുന്നു അത്.
65-ാം മിനിറ്റിൽ ഇന്ത്യയുടെ കിരീടം ഉറപ്പിച്ച രണ്ടാം ഗോൾ എത്തി. ലാലിൻസ്വാല ഛാങ്തെയുടെ വകയായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോൾ.