മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യെ മ​യ​ക്കു​മ​രു​ന്ന് വി​മു​ക്ത സം​സ്ഥാ​ന​മാ​ക്കാ​ൻ ബി​ജെ​പി​യും ശി​വ​സേ​ന​യും പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തി​നെ നേ​രി​ടാ​ൻ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​താ​യി സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി കൂ​ടി​യാ​യ ഫ​ഡ്‌​നാ​വി​സ് പ​റ​ഞ്ഞു.

സൈ​ക്കോ​ട്രോ​പി​ക് മ​രു​ന്നു​ക​ളു​ടെ ഭീ​ഷ​ണി പ​ട​രു​ക​യാ​ണ്, അ​തി​നാ​ൽ ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ഫ​ട്നാ​വി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.