മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുട്ടി മരിച്ചു
Saturday, June 17, 2023 4:59 PM IST
കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 10 മാസം പ്രായമുള്ള കുട്ടി മരിച്ചു. കൂത്തുപറമ്പ് മുതിയങ്ങയില്‍ മുംതാസ് മഹലില്‍ ഷറീഫിന്റെ മകന് മുഹമ്മദ് ഷഹീം ആണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് അപകടം നടന്നത്. പാൽ കുടിക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഉടൻ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.