അൽ നസർ വിട്ട റൂഡി ഗാർസിയ ഇനി നാപ്പോളിയുടെ പരിശീലകൻ
Friday, June 16, 2023 2:35 AM IST
ടൂറിൻ: നപ്പോളി ഫുട്ബോൾ ക്ലബിന്റെ പുതിയ പരിശീലകനായി റൂഡി ഗാർസിയയെ നിയമിച്ചു. ലൂസിയാനോ സ്പല്ലേറ്റിക്ക് പകരക്കാരനായിട്ടാണ് മുൻ ഫ്രഞ്ച് താരമായ ഗാർസിയയെ നിയമിച്ചത്. ഗാർസിയയുടെ നിയമനം നപ്പോളി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2022 മുതൽ 2023 വരെ സൗദി ക്ലബ് അൽ നസറിന്റെ പരിശീലകനായിരുന്നു 59-കാരനായ ഗാർസിയ. 2013-16 കാലഘട്ടത്തിൽ എഎസ് റോമയെ പരിശീലിപ്പിച്ചിട്ടുണ്ട്. അതിനുശേഷം ഫ്രഞ്ച് ലീഗ് വൺ ടീമുകളായ മാഴ്സെയിലും ലിയോണിലും പരിശീലികനായിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് ഗാർസിയ അൽ നസർ വിട്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവും ഗാർസിയയുടെ പുറത്താകലിനു കാരണമായി. സൗദി പ്രൊ ലീഗിൽ രണ്ടാം സ്ഥാനത്താണ് അൽ നസർ ഫിനിഷ് ചെയ്തത്.