വ്യാജരേഖ കേസ്: അന്വേഷണസംഘം വിപുലീകരിച്ചു; സൈബര്‍ സെല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി
Thursday, June 15, 2023 9:41 AM IST
പാലക്കാട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ അന്വേഷണസംഘം വിപുലീകരിച്ചു. സൈബര്‍ സെല്‍ വിദഗ്ധരെകൂടി ഉള്‍പ്പെടുത്തിയാണ് പ്രത്യേക ടീം രൂപീകരിച്ചത്. പ്രതി വിദ്യയെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.
മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജരേഖ ഉണ്ടാക്കി അട്ടപ്പാടി സര്‍ക്കാര്‍ കോളജില്‍ ജോലി നേടാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി അഗളി പോലീസ് ഇന്ന് ചിറ്റൂര്‍ സര്‍ക്കാര്‍ കോളജിലെത്തും. അഭിമുഖ പാനലില്‍ ഉണ്ടായിരുന്ന ചിറ്റൂര്‍ കോളേജിലെ മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴിയെടുക്കും.
കഴിഞ്ഞ ദിവസം മഹാരാജാസ് കോളജിലെത്തിയ അന്വേഷണസംഘം വൈസ് പ്രിന്‍സിപ്പലിന്റെ മൊഴിയെടുത്തിരുന്നു.