മുംബൈയിൽ 20 ലക്ഷം രൂപയുടെ എംഡിഎംഎ പിടികൂടി
Wednesday, June 14, 2023 7:42 PM IST
മുംബൈ: ബോരിവലി മേഖലയിൽ വസിച്ചിരുന്ന നൈജീരിയൻ പൗരന്റെ പക്കൽ നിന്ന് 20 ലക്ഷം രൂപ മൂല്യം വരുന്ന എംഡിഎംഎ പിടികൂടി.
ആന്റി നർക്കോട്ടിക്സ് സെല്ലിന്റെ കാൻഡിവലി യൂണിറ്റ് നടത്തിയ തെരച്ചിലിലാണ് ലഹരിമരുന്ന് വ്യാപാരി പിടിയിലായത്.
എൻഡിപിഎസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പ്രതി ഇപ്പോൾ റിമാൻഡിലാണെന്നും പോലീസ് അറിയിച്ചു.