മാധ്യമപ്രവർത്തകയ്ക്കെതിരായ കേസ്; ന്യായീകരിച്ച് സിപിഐ
Wednesday, June 14, 2023 3:00 PM IST
തിരുവനന്തപുരം: പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റ് തട്ടിപ്പ് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരേ പോലീസ് രജിസ്റ്റർ ചെയ്ത കേസിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
പരാതിക്കാരന് നല്കിയ പരാതിയില്‍ പേരുള്ളവര്‍ക്കെതിരെ കേസ് എടുക്കുന്നത് സാധാരണമാണ്. അത് മാധ്യമപ്രവർത്തകനാണെങ്കിലും പോലീസുകാരനാണെങ്കിലും കേസെടുക്കും.
പരാതി കിട്ടിയാൽ, രാഷ്ട്രീയപ്രവർത്തകരാണെങ്കിലും മാധ്യമപ്രവർത്തകരാണെങ്കിലും പോലീസ് അന്വേഷിക്കേണ്ടേ?. അത്രയല്ലേ ഇവിടെ നടന്നിട്ടുള്ളൂ എന്നും കാനം പറഞ്ഞു.
നേരത്തെ കേസെടുത്തതിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ന്യായീകരിച്ചിരുന്നു. ഇനിയും കേസെടുക്കുമെന്നാണ് ഗോവിന്ദൻ പ്രതികരിച്ചത്.