പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ചുണ്ടകുളത്ത് ഊരിലെ വിനോദ്-സജിത ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.

ബുധനാഴ്ച അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് സൂചന.

പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുനല്‍കും.