ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ധെ​ൻ​കാ​ന​ലി​ലു​ള്ള ടാ​റ്റാ സ്റ്റീ​ൽ പ്ലാ​ന്‍റി​ലു​ണ്ടാ​യ പൈ​പ്പ്‌​ലൈ​ൻ പൊ​ട്ടി​ത്തെ​റി​യി​ൽ 19 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ഞ്ച് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

പ്ലാ​ന്‍റി​ലെ ക​ൽ​ക്ക​രി ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഊ​ർ​ജ നിലയത്തി​ലേ​ക്കു​ള്ള സ്റ്റീം ​പൈ​പ്പ്‌​ലൈ​ൻ ആ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

സു​ര​ക്ഷാ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ, വാ​ത​ക​ചോ​ർ​ച്ച മൂ​ലം സ്റ്റീം ​പൈ​പ്പ്‌​ലൈ​ൻ ത​ക​രാ​റി​ലാ​വു​ക​യാ​യി​രു​ന്നു. പൊ​ട്ടി​ത്തെ​റി​യെ​ത്തു​ട​ർ​ന്ന് ഫ​ർ​ണ​സി​ൽ നി​ന്ന് ചൂ​ടു​വെ​ള്ളം ദേ​ഹ​ത്തേ​ക്ക് പ​തി​ച്ച് എ​ൻ​ജി​നി​റ​യ​ർ​മാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും പൊ​ള്ള​ലേ​റ്റു.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന​ടി പ്ലാ​ന്‍റി​നു​ള്ളി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കും തു​ട​ർ​ന്ന് ക​ട്ട​ക്കി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി​യ​താ​യി ടാ​റ്റാ സ്റ്റീ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.