ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് സെ​ക്ര​ട്ടേ​റി​യേ​റ്റി​ല്‍ ഇ​ഡി റെ​യ്ഡ്. വൈ​ദ്യു​തി, എ​ക്‌​സൈ​സ് മ​ന്ത്രി വി.​സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ ഓ​ഫീ​സി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ഉ​ച്ച​യോ​ടെ​യാ​ണ് ഇ​ഡി സം​ഘം സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ​ത്തി​യ​ത്.

രാ​വി​ലെ മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലും സ​ഹോ​ദ​ര​ന്‍ വി.​അ​ശോ​കി​ന്‍റെ വീ​ട്ടി​ലും ഇ​ഡി സം​ഘ​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മ​ന്ത്രി പ്ര​ഭാ​ത​ന​ട​ത്ത​ത്തി​ന് പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് ഇ​ഡി സം​ഘം വീ​ട്ടി​ലെ​ത്തി​യ​ത്.

1991ലെ ​ജ​യ​ല​ളി​ത സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രി​ക്കെ കോ​ഴവാ​ങ്ങി നി​യ​മ​നം ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് സെ​ന്തി​ല്‍ ബാ​ലാ​ജി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.