തുർക്കിയിലെ ആയുധ നിർമാണശാലയിൽ സ്ഫോടനം; അഞ്ച് പേർ മരിച്ചു
Saturday, June 10, 2023 8:13 PM IST
അങ്കാറ: കിഴക്കൻ തുർക്കിയിലെ ആയുധ നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു.
എൽമാദാഗ് മേഖലയിൽ സ്ഥിതി ചെയ്യുന്ന സൈനിക നിയന്ത്രണത്തിലുള്ള ആയുധ നിർമാണശാലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ഡൈനമൈറ്റ് നിർമാണശാലയിലുണ്ടായ രാസസ്ഫോടനമാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു.
സ്ഫോടനത്തിൽ നിർമാണശാലയുടെ ഭിത്തി തകർന്നുവീണ് തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെടുകയായിരുന്നു. സ്ഫോടനത്തിൽ സമീപത്തുള്ള വീടുകൾക്കും കടകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.