തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ(​യു​യു​സി) സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നു​ള്ള ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി പി​ന്നി​ട്ട 39 വി​ദ്യാ​ർ​ഥി​ക​ളെ ത​ൽ​സ്ഥാ​ന​ത്ത് നി​ന്ന് അ​യോ​ഗ്യ​രാ​ക്കി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല.

ഇ​ന്ന് ചേ​ർ​ന്ന സ​ർ​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗ​മാ​ണ് യു​യു​സി സ്ഥാ​നം വ​ഹി​ക്കാ​നു​ള്ള ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യാ​യ 25 വ​യ​സ് പി​ന്നി​ട്ട​വ​രെ അ​യോ​ഗ്യ​രാ​ക്കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത്. അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട​വ​രെ ഒ​ഴി​വാ​ക്കി സ​ര്‍​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നും സി​ന്‍​ഡി​ക്കേ​റ്റ് തീ​രു​മാ​നി​ച്ചു.

കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ എ​സ്എ​ഫ്ഐ ന​ട​ത്തി​യ യു​യു​സി ആ​ൾ​മാ​റാ​ട്ട​ത്തി​ന് പി​ന്നാ​ലെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പ്രാ​യം സം​ബ​ന്ധി​ച്ച പ​ട്ടി​ക സ​ർ​വ​ക​ലാ​ശാ​ല പ​രി​ശോ​ധി​ച്ച​ത്. മു​പ്പ​തോ​ളം കോ​ള​ജു​ക​ള്‍ യു​യു​സി​മാ​രു​ടെ പ്രാ​യ​പ്പ​ട്ടി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കൈ​മാ​റി​യി​ട്ടി​ല്ല.