ല​ക്നോ: വ​നി​താ ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കേ​ണ്ട​ത് ബി​ജെ​പി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്. ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ സ​മാ​ജ്‌​വാ​ദി അ​ടു​ത്തി​ടെ​യാ​ണ് പ്ര​തി​ക​രി​ച്ച് തു​ട​ങ്ങി​യ​ത്. ‌

"ബേ​ട്ടി ബ​ച്ചാ​വോ, ബേ​ഠി പ​ഠാ​വോ' എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ ബി​ജെ​പി പു​ന​ർ​വി​ചി​ന്ത​നം ന​ട​ത്ത​ണം. വ​നി​താ ഗു​സ്തി​താ​ര​ങ്ങ​ൾ നീ​തി ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ, അ​വ​ർ​ക്ക് നീ​തി ന​ൽ​കേ​ണ്ട​ത് ബി​ജെ​പി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്- അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു.

സ്ത്രീ ​സു​ര​ക്ഷ​യെ​യും അ​ന്ത​സി​നെ​യും കു​റി​ച്ചു​ള്ള ബി​ജെ​പി​യു​ടെ എ​ല്ലാ മു​ദ്രാ​വാ​ക്യ​ങ്ങ​ളും പൊ​ള്ള​യാ​ണെ​ന്നും വോ​ട്ട് ത​ട്ടി​യെ​ടു​ക്കാ​ൻ മാ​ത്ര​മാ​ണെ​ന്നും അ​ഖി​ലേ​ഷ് ക​ഴി​ഞ്ഞ ദി​വ​സം ട്വീ​റ്റ് ചെ​യ്തി​രു​ന്നു.