തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു
Saturday, June 10, 2023 12:45 PM IST
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ചരക്ക് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വടൂക്കരയില്‍ വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം.
ഇരുമ്പനത്തുനിന്ന് വന്ന ട്രെയിനിന്റെ ബോഗികളാണ് വെര്പെട്ടത്. പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. പിന്നീട് റെയില്‍വേ അധികൃതരെത്തി ബോഗികള്‍ യോജിപ്പിച്ച ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.