ചെ​ന്നൈ: മു​ൻ അ​ണ്ണാ ഡി​എം​കെ രാ​ജ്യ​സ​ഭാം​ഗം വി. ​മൈ​ത്രേ​യ​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ഉ​റ്റ അ​നു​യാ​യി ആ‍​യി​രു​ന്ന മൈ​ത്രേ​യ​നെ ക​ഴി​ഞ്ഞ വ​ർ​ഷം അ​ണ്ണാ ഡി​എം​കെ​യി​ൽ​ നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു.

മൂ​ന്നു ത​വ​ണ രാ​ജ്യ​സ​ഭാം​ഗ​മാ​യ നേ​താ​വാ​ണ് മൈ​ത്രേ​യ​ൻ. ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ ബി​ജെ​പി നേ​താ​ക്ക​ളാ​യ അ​രു​ൺ സിം​ഗ്, സി.​ടി. ര​വി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മൈ​ത്രേ​യ​ൻ ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്ത​ത്.