റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ദി​ൽ ക​ൽ​ക്ക​രി ഖ​നി ഇ​ടി​ഞ്ഞു വീ​ണ് മൂ​ന്ന് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ ഖ​നി​ക്ക​ക​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച ഖ​നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം.

ധ​ൻ​ബാ​ദ് ന​ഗ​ര​ത്തി​ൽ​നി​ന്നു 21 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള ഖ​നി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന.