വ്യാജ സര്‍ട്ടിഫിക്കറ്റുമായി വിദ്യ രണ്ടാം തവണയും അഭിമുഖത്തിനെത്തി; നിയമനം ലഭിച്ചില്ല
Friday, June 9, 2023 12:13 PM IST
കാസര്‍ഗോഡ്: കെ.വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റുമായി രണ്ടാം തവണയും കരിന്തളം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ അഭിമുഖത്തിനെത്തിയെന്ന് കണ്ടെത്തല്‍. ഈ വര്‍ഷം മേയില്‍ ഗസ്റ്റ് ലക്ചറര്‍ പോസ്റ്റിലേക്ക് നടന്ന അഭിമുഖത്തിലാണ് പങ്കെടുത്തത്. എന്നാല്‍ അഞ്ചാം റാങ്ക് ലഭിച്ചതിനാല്‍ നിയമനം ലഭിച്ചില്ല.
വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ സഹായത്തോടെ നിയമനം ലഭിച്ച വിദ്യ 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഇതേ കോളജില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ വര്‍ഷം നടന്ന അഭിമുഖത്തിലും ഇവര്‍ പങ്കെടുത്തെന്ന വിവരം പുറത്തുവരുന്നത്.
2018-2019, 2020-2021 എന്നിങ്ങനെ രണ്ട് വര്‍ഷം എറണാകുളം മഹാരാജാസ് കോളജില്‍ പഠിപ്പിച്ചെന്ന വ്യാജ രേഖകള്‍ ഈ അഭിമുഖത്തിലും ഹാജരാക്കി. കോവിഡ് സമയമായതിനാല്‍ 2020-2021 വര്‍ഷം ഡിജിറ്റലായി അധ്യാപനം നടത്തിയെന്ന രേഖയാണ് ഹാജരാക്കിയത്.