ക്ഷേമപെൻഷൻ വിതരണം ഭാഗികമായി തുടങ്ങി
Thursday, June 8, 2023 8:06 PM IST
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങുമെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം സഹകരണ ബാങ്കുകളിലും ഫണ്ട് എത്താത്ത സാഹചര്യത്തിൽ പെൻഷൻ വിതരണം ഭാഗികമായി മാത്രം ആരംഭിക്കാനേ കഴിഞ്ഞുള്ളു. സഹകരണ ബാങ്കുകളിൽ ഫണ്ട് എത്തുന്ന മുറയ്ക്കു പെൻഷൻ വിതരണം തുടങ്ങും.
പെൻഷൻ തുക വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാണു പ്രധാനമായി ഇന്ന് പൂർത്തിയാക്കിയത്. അടുത്ത ദിവസങ്ങളിൽ മാത്രമേ ക്ഷേമ പെൻഷൻ വിതരണം പൂർണതോതിലാകുകയുള്ളുവെന്നു ധന വകുപ്പു അധികൃതർ അറിയിച്ചു.
മൂന്നു മാസത്തെ കുടിശികയിൽ നിന്ന് ഒരു മാസത്തെ ക്ഷേമ പെൻഷനാണ് വിതരണം ചെയ്യുന്നത്. അടുത്ത 15നകം പെൻഷൻ വിതരണം പൂർത്തിയാക്കും.