ഓ​വ​ൽ: ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഓ​സ്ട്രേ​ലി​യ 469 റ​ണ്‍​സി​ന് പു​റ​ത്താ​യി. മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ നാ​ല് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് ക​രു​ത്താ​യ​ത്.

ട്രാ​വി​സ് ഹെ​ഡി​ന് പി​ന്നാ​ലെ സ്റ്റീ​വ് സ്മി​ത്ത് കൂ​ടി സെ​ഞ്ചു​റി നേ​ടി​യ​താ​ണ് ഓ​സീ​സി​ന് ക​രു​ത്താ​യ​ത്. ഇ​രു​വ​രും ര​ണ്ടാം ദി​നം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് മു​ൻ​പ് പു​റ​ത്താ​യി. ഹെ​ഡ് 163 റ​ണ്‍​സും സ്മി​ത്ത് 121 റ​ണ്‍​സും നേ​ടി.

പി​ന്നാ​ലെ കാ​മ​റൂ​ണ്‍ ഗ്രീ​ൻ (ആ​റ്), മി​ച്ച​ൽ സ്റ്റാ​ർ​ക്ക് (5) എ​ന്നി​വ​ർ കൂ​ടി വീ​ണു. അ​ർ​ധ സെ​ഞ്ചു​റി​ക്ക് ര​ണ്ട് റ​ണ്‍​സ് അ​രി​കെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ അ​ല​ക്സ് കാ​രി​യും വീ​ണ​ത്തോ​ടെ ഇ​ന്ത്യ​യ്ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി.

ഒ​ൻ​പ​ത് റ​ണ്‍​സ് വീ​ത​മെ​ടു​ത്ത പാ​റ്റ് ക​മ്മീ​ൻ​സി​നെ​യും ന​ഥാ​ൻ ല​യ​ണി​നെ​യും സി​റാ​ജ് പ​വ​ലി​യ​ൻ ക​യ​റ്റി. ഇ​തോ​ടെ ഓ​സീ​സി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ് പോ​രാ​ട്ടം അ​വ​സാ​നി​ച്ചു. 327/3 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ഓ​സീ​സ് ക​ളി തു​ട​ങ്ങി​യ​ത്.

ഇ​ന്ത്യ​യ്ക്കാ​യി മു​ഹ​മ്മ​ദ് സി​റാ​ജ് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ മു​ഹ​മ്മ​ദ് ഷ​മി​യും ഷ​ർ​ദു​ൽ ഠാ​ക്കൂ​റും ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.