കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിനുള്ളിൽ തീ കത്തിയ്ക്കാൻ ശ്രമം; യുവാവ് പിടിയിൽ
Monday, June 5, 2023 7:04 PM IST
കോഴിക്കോട്: കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിനുള്ളിൽ തീ കത്തിയ്ക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ ഇരുപതുകാരനാണ് കോയിലാണ്ടിയിൽ പിടിയിലായത്. ട്രെയിനിലെ പുകവലി പാടില്ല എന്ന ബോർഡ് വലിച്ചുകീറി കത്തിക്കാൻ ശ്രമിക്കുകയായിരുന്നു.
സാഹയാത്രക്കാരാണ് ഇയാളെ പിടികൂടിയത്. പിന്നീട് കോഴിക്കോട്ടുവച്ച് ഇയാളെ ആർപിഎഫിനു കൈമാറി. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.