മുംബൈ വിമാനത്താവളത്തിൽ ആറ് കോടി രൂപയുടെ സ്വർണം പിടികൂടി
Monday, June 5, 2023 3:19 AM IST
മുംബൈ: മുംബൈ വിമാനത്താവളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ വിമാനത്താവളത്തിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. പത്ത് കിലോയിലധികം കിലോ സ്വർണമാണ് പിടികൂടിയത്. വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവ കണ്ടെത്തിയത്.
ഈ സ്വർണത്തിന് 6.2 കോടി രൂപ വിലമതിക്കും. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.