മാ​ഡ്രി​ഡ്: സൂ​പ്പ​ർ താ​രം ക​രിം ബെ​ൻ​സേ​മ റ​യ​ൽ മാ​ഡ്രി​ഡ് വി​ടു​ന്നു. സീ​സ​ൺ അ​വ​സാ​ന​ത്തോ​ടെ ക്ല​ബു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന ബെ​ൻ​സേ​മ ഫ്രീ ​ട്രാ​ൻ​സ​ഫ​റി​ലൂ​ടെ​യാ​ണ് മാ​ഡ്രി​ഡ് വി​ടു​ന്ന​ത്. റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് സൗ​ദി ക്ല​ബാ​യ അ​ൽ-​ഇ​ത്തി​ഹാ​ദി​ലേ​ക്കാ​യി​രി​ക്കും ബെ​ൻ​സേ​മ മാ​റു​ക- സ്പാ​നി​ഷ് ഫു​ട്ബോ​ൾ എ​ഴു​ത്തു​കാ​ര​ൻ ഗു​യ്‌​ലെം ബാ​ല​ഗോ പ​റ​യു​ന്നു.

അ​ൽ-​ഇ​ത്തി​ഹാ​ദു​മാ​യി ര​ണ്ട് വ​ർ​ഷ​ത്തെ ക​രാ​റി​ൽ ബെ​ൻ​സെ​മ ഒ​പ്പു​വ​യ്ക്കു​മെ​ന്ന് സൗ​ദി ദേ​ശീ​യ ടെ​ലി​വി​ഷ​നാ​യ അ​ൽ ഇ​ഖ്ബാ​രി​യ ഞാ​യ​റാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തു. ബെ​ൽ​ജി​യം താ​രം ഏ​ദ​ൻ ഹ​സാ​ർ​ഡും മാ​ർ​കോ അ​സ​ൻ​സി​യോ​യും റ​യ​ൽ വി​ടു​ക​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ബെ​ൻ​സേ​മ​യും സ്പാ​നി​ഷ് വ​മ്പ​ൻ‌​മാ​രു​മാ​യി വ​ഴി​പി​രി​യു​ക​യാ​ണെ​ന്ന സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യ​ത്.