കൂത്താട്ടുകുളത്ത് തൊഴിലാളി വെട്ടേറ്റ് മരിച്ച നിലയില്‍; തമിഴ്നാട് സ്വദേശി കസ്റ്റഡിയില്‍
Wednesday, May 31, 2023 10:21 AM IST
കൊച്ചി: കൂത്താട്ടുകുളത്ത് താമസസ്ഥലത്ത് തൊഴിലാളിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണന് ആണ് മരിച്ചത്. കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം.
കൂത്താട്ടുകുളത്തെ ഇറച്ചിക്കടയിലെ ജീവനക്കാരനാണ് രാധാകൃഷ്ണന്. രാവിലെ കടതുറക്കാന്‍ വൈകുന്നത് കണ്ട് കടയുടെ ഉടമസ്ഥന് താമസസ്ഥലത്ത് തെരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ ഇയാളോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി അര്‍ജുനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം തെങ്കാശിയിലേയ്ക്ക് കടന്ന ഇയാളെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
കൊല്ലപ്പെട്ട രാധാകൃഷ്ണനും അര്‍ജുനും ഒരേ കടയിലെ ജീവനക്കാരാണ്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.