ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; നാലുപേർ പിടിയിൽ
Wednesday, May 31, 2023 2:22 AM IST
ഹൈദരാബാദ്: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് ജ്വല്ലറിയിൽ നിന്നും സ്വർണം കവർന്ന നാലുപേർ പിടിയിൽ. ഹൈദരാബാദിലാണ് സംഭവം.
60 ലക്ഷം രൂപ വിലമതിക്കുന്ന 1.7 കിലോ സ്വർണമാണ് ഇവർ കവർന്നത്. സ്വർണം ഉരുക്കുന്ന തൊഴിലാളി ഉൾപ്പെടെയുള്ള പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇവരിൽ നിന്ന് ഏഴ് സ്വർണ ബിസ്ക്കറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു.
മഹാരാഷ്ട്ര, കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായ നാല് പേരും. സംഭവവുമായി ബന്ധമുള്ള ആറുപേർ ഒളിവിലാണ്.
സെക്കന്തരാബാദിലെ ജ്വല്ലറിയിൽ നിന്ന് സ്വർണം കൊള്ളയടിക്കാൻ പദ്ധതിയിട്ട ഇവർ മെയ് 24നാണ് ഹൈദരാബാദിലെത്തിയത്.
മെയ് 27 ന് സംഘത്തിലെ അഞ്ച് പേർ ജ്വല്ലറിയിലെത്തി വ്യാജ ഐഡി കാർഡ് കാണിച്ച് ഐടി ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി.
കടയിലെ തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം 1,700 ഗ്രാം വീതമുള്ള 17 സ്വർണ്ണ ബിസ്ക്കറ്റുകൾ (ഓരോന്നിനും 100 ഗ്രാം തൂക്കം) ബലമായി എടുത്തുകൊണ്ടുപോകുകയുമായിരുന്നു.