മോസ്കോയിൽ ഡ്രോൺ ആക്രമണം; നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ
Tuesday, May 30, 2023 5:32 PM IST
മോസ്കോ: റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ ഡ്രോൺ ആക്രമണം. നിരവധി കെട്ടിടങ്ങൾക്ക് "ചെറിയ' കേടുപാടുകൾ സംഭവിച്ചു. ആർക്കും ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്ന് മോസ്കോ മേയർ പറഞ്ഞു. നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയതായി മോസ്കോ റീജിയൻ ഗവർണർ ആന്ദ്രേ വോറോബിയോവ് അറിയിച്ചു.
യുക്രെയ്നാണ് ഭീകരാക്രമണത്തിനു പിന്നിലെന്ന് റഷ്യ ആരോപിച്ചു. എട്ടോളം ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
രാവിലെ മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോണുകൾ ഉപയോഗിച്ച് കീവ് ഭരണകൂടം ഭീകരാക്രമണം നടത്തി. എട്ട് ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. എല്ലാ ശത്രു ഡ്രോണുകളും തകർത്തു-പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.