ടാങ്കര്‍ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; വൈദികന് മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
Monday, May 29, 2023 12:04 PM IST
കണ്ണൂര്‍: ടാങ്കര്‍ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തില്‍ വൈദികന് മരിച്ചു. തലശേരി മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. അബ്രാഹം(മനോജ്) ഒറ്റപ്ലാക്കല്‍ ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് വൈദികരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാ. ജോര്‍ജ് കരോട്ട് , ഫാ. പോൾ മുണ്ടോളിക്കല്‍, ഫാ. ജോസഫ് പണ്ടാരപറമ്പില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് പുലര്‍ച്ചെ നാലിന് വൈദികര്‍ പാലായില്‍ നിന്ന് തലേശരിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.