അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും
Monday, May 29, 2023 12:06 PM IST
ന്യൂഡൽഹി: കലാപം രൂക്ഷമായ മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നെത്തും. മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്.
ഗവർണർ, മണിപ്പൂർ മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അമിത് ഷാ ചർച്ച നടത്തും. സമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി വിവിധ ജനവിഭാഗങ്ങളുമായും അദ്ദേഹം സംസാരിക്കും.