വടക്കുകിഴക്കൻ മേഖലയിലും കുതിച്ചെത്താൻ വന്ദേ ഭാരത്
Sunday, May 28, 2023 11:48 PM IST
ഗോഹട്ടി: രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിനിന്റെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും.
പശ്ചിമ ബംഗാളിലെ ന്യു ജൽപായ്ഗുരി സ്റ്റേഷനിൽ നിന്നും ആസാമിലെ ഗോഹട്ടിയിലേക്ക് സർവീസ് നടത്തുന്ന ട്രെയിൻ ഓൺലൈൻ ചടങ്ങിലൂടെയാണ് മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഗോഹട്ടി സ്റ്റേഷനിൽ തയാറാക്കിയ പ്രത്യേക വേദിയിൽ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ സന്നിഹിതരായിരിക്കും.