ഫർഹാനയ്ക്ക് ഒപ്പം നഗ്നനാക്കി നിർത്തി; ഹോട്ടലുടമയുടെ കൊലപാതകം ഹണിട്രാപ്
ഫർഹാനയ്ക്ക് ഒപ്പം നഗ്നനാക്കി നിർത്തി; ഹോട്ടലുടമയുടെ കൊലപാതകം ഹണിട്രാപ്
Saturday, May 27, 2023 3:30 PM IST
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് വ്യാപാരിയെ വെട്ടിനുറുക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവം ഹണി ട്രാപ്പെന്ന് മലപ്പുറം എസ്പി സുജിത് ദാസ്. പിടിയിലായ 19 വയസുകാരി ഫര്‍ഹാനയെ ഉപയോഗിച്ചാണ് വ്യാപാരി സിദ്ദിഖിനെ പ്രതികള്‍ കോഴിക്കോട്ടെ കൊല നടന്ന ഹോട്ടലില്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

ഈ മാസം 18നാണ് ഹോട്ടലിലെത്തിയ സിദ്ദിഖിനെ കൊലപ്പെടുത്തിയത്. പ്രതികൾ സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണ കാരണം. ഷിബിലിയാണ് ചുറ്റിക കൊണ്ട് തലക്കും നെഞ്ചിലും അടിച്ചത്. ചുറ്റിക എടുത്തുനൽകിയത് ഫർഹാനയാണ്. എതിർപ്പുണ്ടായാൽ നേരിടാൻ തയാറായാണ് പ്രതികൾ എത്തിയിരുന്നതെന്നും എസ്പി പറഞ്ഞു.

കൊലയ്ക്ക് ശേഷമാണ് കട്ടറും ട്രോളി ബാഗും വാങ്ങിയത്. ഹണി ട്രാപ്പിലൂടെ സാമ്പത്തിക നേട്ടമായിരുന്നു പ്രതികളുടെ ലക്ഷ്യം. ചെന്നൈയിൽനിന്ന് ആസാമിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നും എസ്‌പി വ്യക്തമാക്കി.

തങ്ങളുടെ സംഘത്തില്‍പ്പെട്ട യുവതികളെ പരിചയപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിപ്പ് സിദ്ദിഖിനെ കൊല നടന്ന ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയത് ഫര്‍ഹാനയായിരുന്നു. ഇത് സിദ്ദിഖിനെ ഹോട്ടലില്‍ എത്തിക്കുന്നതിനുള്ള ട്രാപ്പായിരുന്നു. യുവതികളെ വ്യാപാരിക്ക് പരിചയപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികള്‍ ലക്ഷ്യംവച്ചത്.


സിദ്ധിഖിനെ ഫർഹാനയ്ക്ക് ഒപ്പം നഗ്നനാക്കി നിർത്തി ഫോട്ടോയെടുക്കാൻ ശ്രമിച്ചതോടെ തർക്കമുണ്ടായി. ഇതിനിടെ സി​ദ്ദിഖി​നെ ഫ​ര്‍​ഹാ​ന​യു​ടെ സു​ഹൃ​ത്താ​യ ആ​ഷി​ക്ക് മ​ര്‍​ദി​ച്ചു. പിന്നാലെ സിദ്ദിഖിനെ ഷിബിലി ചുറ്റിക കൊണ്ട് തലക്കും നെഞ്ചിലും അടിക്കുകയായിരുന്നു.

ആക്രമണത്തിൽ സിദ്ദിഖിന്‍റെ വാരിയെല്ലുകൾ ഒടിഞ്ഞെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഹോട്ടൽ മുറിയിൽ ടിവിയുടെ ശബ്ദം കൂട്ടിവച്ചാണ് കട്ടർ ഉപയോഗിച്ച് സിദ്ദിഖിന്‍റെ മൃതദേഹം വെട്ടി കഷണങ്ങളാക്കിയത്. ആ​ഷി​ക്കിന്‍റെ നിർദേശപ്രകാരമാണ് പിന്നീട് മൃതദേഹം അട്ടപ്പാടി ചുരത്തിൽ എറിഞ്ഞത്.

സംഭവത്തിൽ ചെന്നൈയിൽ പിടിയിലായ ഷിബിലി, ഫർഹാന എന്നിവരെ പുലർച്ചെ രണ്ടരയോടെയാണ് തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. രാവിലെ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിന്‍റെ ആസൂത്രണം, കൊല നടപ്പാക്കിയ രീതി കാര്യങ്ങളിൽ എല്ലാം വ്യക്തത വരുത്താനും നിർണായക തെളിവുകൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<