പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 25 പവനും 7,000 രൂപയും കവർന്നു
Friday, May 26, 2023 10:41 PM IST
പാലക്കാട്: പട്ടാമ്പി മരുതൂരിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണവും 7,000 രൂപയും മോഷ്ടിച്ചു. പുലാശേരിക്കരയിലുള്ള ഓട്ടൂര്‍ വേണുഗോപാലിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം വീട്ടുകാര്‍ തൃശൂരിലേക്ക് പോയ സമയത്തായിരുന്നു കവർച്ച. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി.
വീടിന്റെ മുന്‍വശം തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്.
ഷൊര്‍ണൂരില്‍ നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.