മ​ല​പ്പു​റം: ഹോ​ട്ട​ലു​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി അ​ട്ട​പ്പാ​ടി ചു​ര​ത്തി​ല്‍ ത​ള്ളി​യ സം​ഭ​വ​ത്തി​ന് കാ​ര​ണം വ്യ​ക്ത​വി​രോ​ധ​മാ​കാ​മെ​ന്ന് മ​ല​പ്പു​റം എ​സ്പി സു​ജി​ത് ദാ​സ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ്ര​തി​ക​ളെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്ത ശേ​ഷ​മേ വ്യ​ക്ത​മാ​കൂ എ​ന്നും എ​സ്പി പ​റ​ഞ്ഞു.

മൊ​ബൈ​ല്‍ ഫോ​ണും സി​സി​ടി​വി​യും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ചി​ല സാ​ക്ഷി മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് മൃ​ത​ദേ​ഹം അ​ട്ട​പ്പാ​ടി​യി​ലാ​ണ് ഉ​പേ​ക്ഷി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ഏ​ഴ് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ഈ ​മാ​സം 18നോ 19നോ ആ​കാം സി​ദ്ദി​ഖ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ല്‍ ചെ​ന്നൈ​യി​ല്‍ അ​റ​സ്റ്റി​ലാ​യ ര​ണ്ട് പ്ര​തി​ക​ളെ ഇ​ന്ന് രാ​ത്രി​യോ​ടെ മ​ല​പ്പു​റ​ത്തെ​ത്തി​ക്കു​മെ​ന്നും എ​സ്പി അ​റി​യി​ച്ചു.