പ്ലസ് വൺ പ്രവേശനം; അപേക്ഷ ജൂൺ രണ്ട് മുതൽ സമർപ്പിക്കാം
Thursday, May 25, 2023 7:42 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനത്തിനായി ജൂണ്‍ രണ്ടു മുതൽ അപേക്ഷിക്കാം. ജൂണ്‍ രണ്ടു മുതൽ ഒൻപതു വരെ ഓണ്‍ലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
ട്രയൽ അലോട്ട്മെന്റ് ജൂണ്‍ 13 നു നടത്തും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ 19 നും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനു പൂർത്തിയാകും. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലെ പ്രവേശന നടപടി പൂർത്തിയാക്കി ജൂലൈ അഞ്ചിന് പ്ലസ് വണ്‍ ക്ലാസുകൾ ആരംഭിക്കും.
മുഖ്യഘട്ടം കഴിഞ്ഞാൽ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ പ്രവേശനം നടത്തി ഓഗസ്റ്റ് നാലിന് പ്ലസ് വണ്‍ പ്രവേശന നടപടികൾ നടപടികൾ അവസാനിപ്പിക്കും.
പ്ലസ് ടൂ സേ പരീക്ഷ ജൂൺ 21 മുതൽ നടക്കും. അപേക്ഷ ഈ മാസം 29നകം നൽകണം. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ഈ മാസം 31ന് മുൻപായിട്ടാണ് നൽകേണ്ടത്.