ചെ​ങ്കോ​ലി​നോ​ട് കോ​ണ്‍​ഗ്ര​സി​ന് അ​വ​ജ്ഞ​യെ​ന്ന് ബി​ജെ​പി ഐ​ടി സെ​ല്‍ മേ​ധാ​വി
ചെ​ങ്കോ​ലി​നോ​ട് കോ​ണ്‍​ഗ്ര​സി​ന് അ​വ​ജ്ഞ​യെ​ന്ന് ബി​ജെ​പി ഐ​ടി സെ​ല്‍ മേ​ധാ​വി
Thursday, May 25, 2023 11:47 AM IST
ന്യൂ​ഡ​ല്‍​ഹി: പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ല്‍ അ​ധി​കാ​ര​കൈ​മാ​റ്റ​ത്തി​ന്‍റെ ചി​ഹ്ന​മാ​യ ചെ​ങ്കോ​ല്‍ സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി. ചെ​ങ്കോ​ലി​നെ കോ​ണ്‍​ഗ്ര​സ് അ​വ​ജ്ഞ​യോ​ടെ​യാ​ണ് ക​ണ്ട​തെ​ന്ന് ബി​ജെ​പി​യു​ടെ ഐ​ടി സെ​ല്‍ മേ​ധാ​വി അ​മി​ത് മാ​ള​വ്യ വി​മ​ര്‍​ശി​ച്ചു.

അ​ര്‍​ഹ​മാ​യ സ്ഥാ​നം ന​ല്‍​കാ​തെ ആ​ന​ന്ദ ഭ​വ​ന്‍ മ്യൂ​സി​യ​ത്തി​ലേ​യ്ക്ക് കോ​ണ്‍​ഗ്ര​സ് ചെ​ങ്കോ​ലി​നെ ഒ​തു​ക്കി. നെ​ഹ്‌​റു​വി​ന് സ​മ്മാ​ന​മാ​യി കി​ട്ടി​യ സ്വ​ര്‍​ണ​വ​ടി​യെ​ന്നാ​ണ് ചെ​ങ്കോ​ലി​നെ കോ​ണ്‍​ഗ്ര​സ് വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​ത് ഹി​ന്ദു ആ​ചാ​ര​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്നും മാ​ള​വ്യ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.


പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ല്‍ അ​ധി​കാ​ര​കൈ​മാ​റ്റ​ത്തി​ന്‍റെ ചി​ഹ്ന​മാ​യി നെ​ഹ്‌​റു സ്വീ​ക​രി​ച്ച ചെ​ങ്കോ​ല്‍ സ്ഥാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ബു​ധ​നാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു. പി​ന്നീ​ട് ലോ​ക്‌​സ​ഭ​യി​ല്‍ സ്പീ​ക്ക​റു​ടെ ചെ​യ​റി​ന​ടു​ത്ത് ഈ ​ചെ​ങ്കോ​ല്‍ സ്ഥാ​പി​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<