മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ കുരുക്കി ബ്രൈറ്റൺ
Thursday, May 25, 2023 7:53 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടമുറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ കുരുക്കി ബ്രൈറ്റൺ. ഫാൽമർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമും ഓരോ ഗോൾ വീതം നേടി. സിറ്റിക്ക് വേണ്ടി ഫിൽ ഫോഡെനും (25') ബ്രൈറ്റനു വേണ്ടി ജൂലിയോ എൻസിസോയും (38') ഗോൾ നേടി.
ലീഗിൽ ഇനി ഒരു റൗണ്ട് മത്സരം മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ സിറ്റി കിരീടം ഉറപ്പിച്ചിരുന്നു. ആഴ്സണലിനെക്കാൾ എട്ടു പോയിന്റ് ലീഡ്. 37 മത്സരങ്ങളിൽ നിന്ന് 89 പോയിന്റാണ് സിറ്റിക്ക്. ആർസനലിന് 37 മത്സരങ്ങളിൽ 81 പോയിന്റും.
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഏഴാം കിരീടമാണ് ഉയർത്താൻ പോകുന്നത്.