ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ പൊന്നമ്പലമേട്ടില്‍ കയറരുത്: ഹൈക്കോടതി
Wednesday, May 24, 2023 7:26 PM IST
കൊച്ചി: ശബരിമല പൊന്നമ്പലമേട്ടിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പലമേട്ടില്‍ കയറരുതെന്ന് കോടതി ഉത്തരവിട്ടു.
പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണ
മെന്ന് ദേവസ്വം ബെഞ്ച് പോലീസിന് നിര്‍ദേശം നല്കി. കേസില്‍ ഇതുവരെ മൂന്ന് പ്രതികള്‍ അറസ്റ്റിലായതായി പോലീസ് കോടതിയെ അറിയിച്ചു.
പൊന്നമ്പലമേട്ടില്‍ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശി നാരായണന് അടക്കം ഒന്‍പത് പേര്‍ക്കെതിരെ മൂഴിയാര്‍ പൊലീസ് കേസെടുത്തിരുന്നു. ഇവര്‍ക്ക് സഹായം ചെയ്ത് കൊടുത്ത വനം വികസന കോര്പറേഷന് ജീവനക്കാരായ രാജേന്ദ്രന്, സാബു എന്നിവരെ ആദ്യം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ഇടനിലക്കാരന് ചന്ദ്രശേഖരനും കഴിഞ്ഞ ദിവസം അറസ്റ്റിലായി.