ക്വ​ലാ​ലം​പു​ർ: 2023 സീ​സ​ണ്‍ മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ൺ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​ര​ങ്ങ​ൾ ഇ​ന്നി​റ​ങ്ങും. പു​രു​ഷ സിം​ഗി​ൾ​സി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്, ല​ക്ഷ്യ സെ​ൻ എ​ന്നി​വ​ർ​ക്കു റാ​ങ്കിം​ഗി​ൽ ഉ​യ​ർ​ന്ന എ​തി​രാ​ളി​ക​ളാ​ണു​ള്ള​ത്.

ആ​റാം സീ​ഡാ​യ ചൗ ​ചെ​ന്നാ​ണു പ്ര​ണോ​യി​യു​ടെ എ​തി​രാ​ളി. ഏ​ഴാം സീ​ഡാ​യ ലോ​ഹ് കീ​നു​മാ​യാ​ണു ല​ക്ഷ്യ സെ​ന്നി​ന്‍റെ മ​ത്സ​രം. വ​നി​താ സിം​ഗി​ൾ​സി​ൽ പി.​വി. സി​ന്ധു​വും ഇ​ന്ന് കോ​ർ​ട്ടി​ൽ ഇ​റ​ങ്ങും.

ചൊ​വ്വാ​ഴ്ച ന​ട​ന്ന യോ​ഗ്യ​താ റൗ​ണ്ട് ജ​യി​ച്ച് ഇ​ന്ത്യ​യു​ടെ മാ​ള​വി​ക ബ​ൻ​സൂ​ദ് ഫൈ​ന​ൽ​സി​നു ടി​ക്ക​റ്റെ​ടു​ത്തു.