വള്ളത്തിൽ നിന്നും വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി
സ്വന്തം ലേഖകൻ
Tuesday, May 23, 2023 3:32 PM IST
കൊടുങ്ങല്ലൂർ: അഴീക്കോട് ജെട്ടിയിൽ വള്ളത്തിൽ കിടന്നുറങ്ങിയിരുന്ന മത്സ്യബന്ധന തൊഴിലാളിയെ കാണാതായി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി രാജേഷിനെയാണ് (40) കാണാതായത്.
ഇന്ന് പുലർച്ചയാണ് സംഭവം. ദ്വാരകാപതി എന്ന വള്ളത്തിലെ തൊഴിലാളിയാണ് രാജേഷ്. ജെട്ടിയിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലായിരുന്നു ഇയാൾ കിടന്നുറങ്ങിയിരുന്നത്. ഉറക്കത്തിനിടെ വെള്ളത്തിലേക്ക് വീണെന്നാണ് നിഗമനം.
തീരദേശ പോലീസും ഫിഷറീസ് വകുപ്പും അഗ്നിരക്ഷാസേനയും മത്സ്യബന്ധന തൊഴിലാളികളും ചേർന്ന് തെരച്ചിൽ തുടരുകയാണ്.