അവകാശങ്ങൾ കൃത്യതയോടെ ലഭ്യമാക്കാനാണ് നിയമങ്ങളും ചട്ടങ്ങളും: റവന്യൂ മന്ത്രി
Monday, May 22, 2023 9:42 PM IST
തിരുവനന്തപുരം: സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ കൃത്യതയോടെ ലഭ്യമാക്കാനാവണം നിയമങ്ങളും ചട്ടങ്ങളും എന്നാണ് സർക്കാരിന്റെ നിലപാടെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ.
മനുഷ്യനിർമിതമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേര് പറഞ്ഞ് തങ്ങളുടെ മുമ്പിലെത്തുന്ന സാധാരണക്കാരന്റെ പ്രശ്നങ്ങളെ തടയിടാനുള്ള ശ്രമം ഉണ്ടാകരുത്. വിവാദങ്ങളുടെ വ്യവസായത്തിനല്ല, മാനുഷികമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്.
അതിദരിദ്രരെ കണ്ടെത്തുന്നതു മുതൽ രാജ്യത്തെ ആദ്യ ജല മെട്രോ വരെ അത്ഭുതകരമായിട്ടുള്ള ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. ലോകം അത്ഭുതത്തോടെയും ആദരവോടെയും കൗതുകത്തോടെയും കാണുന്ന സ്ഥലമായി കേരളം മാറി കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.