ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം; സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി
Monday, May 22, 2023 8:17 PM IST
കൊച്ചി: ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനു നോട്ടീസ് അയച്ച് ഹൈക്കോടതി.
കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാൽ നൽകിയ ഹർജി ആക്ടിംഗ് ചീഫ് ജസ്റ്റീസ് എസ്.വി. ഭാട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു പരിഗണിച്ചത്.
മേയ് പത്തിനു കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെയാണ് വന്ദന ദാസിനെ പ്രതി ജി. സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.