കോഴിക്കോട്ട് മലയോര മേഖലയിൽ ശക്തമായ മഴ
Monday, May 22, 2023 7:00 PM IST
കോഴിക്കോട്: മലയോര മേഖലയിൽ ശക്തമായ മഴ. കഴിഞ്ഞ രണ്ട് മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. തിരുവന്പാടി, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളിലും ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്.
തിരുവമ്പാടി പുന്നയ്ക്കലില് താല്ക്കാലിക പാലം ഒലിച്ചുപോയി. ഇവിടെയുണ്ടായിരുന്ന പാലം നേരത്തെ മഴവെള്ളപാച്ചിലിൽ തകർന്നിരുന്നു. ഇതേതുടർന്നാണ് താത്കാലിക നടപ്പാലം നാട്ടുകാർ നിർമിച്ചത്.
തിരുവനന്തപുരത്തും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.