അബുദാബിയിൽ വീടിന് തീപിടിച്ച് ആറ് പേർ മരിച്ചു, ഏഴ് പേർക്ക് പരിക്ക്
Monday, May 22, 2023 6:18 PM IST
അബുദാബി: അബുദാബിയിൽ വീടിന് തീപിടിച്ച് ആറ് പേർ മരിച്ചു. ഏഴ് പേർക്ക് പൊള്ളലേറ്റു. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചു.
പരിക്കേറ്റ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ബാനി യാസ് മേഖലയിലുള്ള വീടിനാണ് തീപിടിച്ചത്. സിവിൽ ഡിഫൻസ് വിഭാഗം തീ നിയന്ത്രണവിധേയമാക്കി.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.