എസ്എഫ്ഐ ആള്‍മാറാട്ടം; വിശാഖിനെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു
Monday, May 22, 2023 3:32 PM IST
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ടത്തില്‍ എസ്എഫ്ഐ നേതാവ് എ.വിശാഖിനെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പുതിയ പ്രിന്‍സിപ്പലായ എന്‍.കെ. നിഷാദാണ് വിശാഖിനെതിരെ നടപടിയെടുത്തത്.
പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവിനെ മാനേജ്മെന്റ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. കേരള സര്‍വകലാശാലയുടെ നിര്‍ദേശപ്രകാരമാണ് ഷൈജുവിനെതിരെ നടപടിയെടുത്തത്.
സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷൈജുവിനേയും എസ്എഫ്ഐ നേതാവായിരുന്ന എ.വിശാഖിനേയും ഒന്നും രണ്ടും പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു.
വഞ്ചന, ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അടുത്ത ദിവസങ്ങളില്‍ ഇരുവരേയും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികളിലേയ്ക്ക് പോലീസ് കടക്കും.