ന്യൂ​ഡ​ല്‍​ഹി: ര​ണ്ടാ​യി​രം രൂ​പ​യു​ടെ നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കാ​ൻ അ​പേ​ക്ഷ ഫോ​മി​ന്‍റെ​യോ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​ടെ​യോ ആ​വ​ശ്യ​മി​ല്ലെ​ന്ന് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. ഒ​രു സ​മ​യം ര​ണ്ടാ​യി​രം രൂ​പ​യു​ടെ 10 നോ​ട്ടു​ക​ൾ ബാ​ങ്കു​ക​ളി​ൽ മാ​റി​യെ​ടു​ക്കാം.

നോ​ട്ടു​മാ​റു​ന്ന​തി​ന് ഉ​പ​ഭോ​ക്താ​വ് തി​രി​ച്ച​റി​യ​ല്‍ രേ​ഖ ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നും എ​സ്ബി​ഐ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് 2000 രൂ​പ​യു​ടെ ക​റ​ൻ​സി നോ​ട്ടു​ക​ൾ വി​നി​മ​യ​ത്തി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ച​താ​യി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ച​ത്.

നി​ല​വി​ലു​ള്ള നോ​ട്ടു​ക​ൾ സെ​പ്റ്റം​ബ​ർ30​ന​കം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യോ മാ​റ്റി വാ​ങ്ങു​ക​യോ ചെ​യ്യാം.‌