ഒരു കുടുംബത്തിലെ ആറുപേർ കടലിൽ മുങ്ങി മരിച്ചു
Saturday, May 20, 2023 2:44 AM IST
അഹമ്മദാബാദ്: വിനോദസഞ്ചാരത്തിന് പോയ ഒരു കുടുംബത്തിലെ ആറു പേർ കടലിൽ മുങ്ങി മരിച്ചു. ഗുജറാത്തിലെ ബറൂച്ചിലെ ദജേജ് ബീച്ചിലാണ് സംഭവം. മുള്ളർ ഗ്രാമവാസികളാണ് മരിച്ചത്.
അപകടത്തിൽനിന്നും രക്ഷപെട്ട രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.